വേണുജിയുടെ പിറന്നാള്‍ ആഘോഷം ഇന്ന് , മുദ്ര എന്ന തന്റെ ബൃഹത് കൃതി അവതരിപ്പിച്ചു കൊണ്ട്
ഇരിങ്ങാലക്കുട: കൂടിയാട്ട ആചാര്യന് വേണുജി തന്റ എഴുപത്തി ഏഴാം പിറന്നാള്‍ ആഘോഷിക്കുന്നത് തന്റെ ആയുഷ്ക്കാല സംഭാവനയായ മുദ്ര എന്ന ഗ്രന്ഥം സഹൃദയര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു കൊണ്ടാണ്. കേരള ശാസ്ത്രീയനൃത്ത്യനാട്യകലകളായ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം, ഇവയിലെ കൈമുദ്രകള്‍ സ്വന്തമായി ആവിഷ്ക്കരിച്ച ഒരു ആലേഖന സമ്പ്രദായത്തില്‍ രേഖപ്പെടുത്തികൊണ്ടാണ് തന്റെ സഠഭ്രഠഭഠ ആരഭിക്കുന്നത്. 1968-ല്‍ ഈ ആലേഖന പ്രസ്ഥാനത്തിന്റ രൂപരേഖ ആദ്യമായി പ്രസിദീകരിച്ചപ്പോള് അവതാരിക എഴുതി നല്‍കിയത് എന്‍.വി. കൃഷ്ണവാര്യര്‍ ആയിരുന്നു. 1991-ല്‍ കഥകളിയിലെ കൈമുദ്രകള്‍ കേരളസഠഗീത നാടക അക്കാദമി പ്രസിദീകരിച്ചപ്പോള് അവതാരിക എഴുതിയത് നൃത്ത കലാപണ്ഡിത ഡോ. കപില വത്സനായിരുന്നു. ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. മോഹിനിയാട്ടത്തിലെയും കൂടിയാട്ടത്തിലെയും മുദ്രകള്‍ രേഖപ്പെടുത്തിയിട്ടുളള ഒമ്പത് പതിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. തന്റെ ആലേഖന സമ്പ്രദായം പരിശോധിപ്പിക്കുവാന്‍ ഇരിപത്തിമൂന്നാം വയസ്സില്‍ ചിത്രകാരന് കെസിഎസ്. പണിക്കരെ കണ്ടതും, അദ്ദേഹം നല്കിയ ഉപദേശങ്ങളും കലാജീവിതത്തില്‍ വഴിത്തിരിവായിരുന്നുവെന്ന് വേണുജി ഓര്‍ക്കുന്നു. ഇതുവരെ രേഖപ്പെടുത്തുവാന്‍ കഴിഞ്ഞ 1341 കൈമുദ്രകളും ബൃഹത് ശേഖരത്തിന്റെ ഇഠഗ്ലീഷ് പതിപ്പാണ് ഇപ്പോള്‍ അച്ചടിയിലുളളത്. 1986-ല്‍ അമേരിക്കയില്‍ നടന്ന ഡാന്‍സ് നൊട്ടേഷന്‍ നാനൂറ് വര്‍ഷം എന്ന പ്രദര്‍ശനത്തില്‍ ലോകത്ത് പ്രവര്‍ത്തിച്ചിട്ടുളള 55 പേരില്‍ ഒരാളായി വേണുജിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാനിരൂപകന് വിനോദ് ഗോപാല കൃഷ്ണന് വേണുജിയുടെ നൊട്ടേഷന്‍ സമ്പ്രദായത്തിന്റെ സവിശേഷതകളെക്കുറിച്ച് സഠസാരിക്കുന്നു.

മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി