വിശുദ്ധ തോമസ് ശ്ലീഹായുടെ ഛായചിത്ര പ്രയാണത്തിന് സ്വീകരണമൊരുക്കി ഇരിങ്ങാലക്കുട രൂപത കെസിവൈഎം

ഇരിങ്ങാലക്കുട: തൃശൂര്‍ അതിരൂപത നേതൃത്വം നല്കിയ വിശുദ്ധ തോമസ് ശ്ലീഹായുടെ ഛായചിത്ര പ്രയാണത്തിന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം ന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. രൂപത കെസിവൈഎം ചെയര്മാന് നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി, ജനറല്‍ സെക്രട്ടറി റിജോ ജോയ്, ട്രഷറര്‍ ആല്ബിന് ജോയ്, ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് സഞ്ജു ആന്റോ, അസിസ്റ്റന്റ് വികാരി ഫാ. ജെയ്ന്‍ കടവില്‍, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് ചിഞ്ജു ആന്റോ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.