പൂമംഗലം കുറിഞ്ഞാലിപ്പാലം വെള്ളക്കെട്ടില്‍
അരിപ്പാലം: പൂമംഗലം പഞ്ചായത്തിനെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കുറിഞ്ഞാലിപ്പാലം വെള്ളക്കെട്ടിലായി. പൂമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഈ പാലം ഈ വര്‍ഷമാണു പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. വെള്ളം ഉയര്‍ന്നതോടെ ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. കുറിഞ്ഞാലിപ്പാലം ഉയര്‍ത്തി പണിയാത്തതു മൂലമാണു ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. നിര്‍മാണ പാളിച്ചയാണു ഇതിനു കാരണം. പാലം രണ്ടടി ഉയരത്തില്‍ പണി കഴിപ്പിച്ചെങ്കില്‍ ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. എന്നാല്‍ പതിവായി വെള്ളം ഉയരുന്ന പാടത്തിനു നടുവിലെ പാലത്തില്‍ വെള്ളം കയറുന്നതു സ്വാഭാവികമാണെന്നു പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് പറഞ്ഞു. പാലം ഉയര്‍ത്തി പണിയണമെങ്കില്‍ ആദ്യം ബണ്ട് റോഡ് ഉയര്‍ത്തി പണിയണമെന്നും അങ്ങനെ ചെയ്താല്‍ ഒരു ഭാഗം വെള്ളക്കെട്ടിലാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കെപിഎംഎസ് മീഡിയ ജില്ല നേതൃയോഗം നടന്നു
കാനം അനുസ്മരണം നടത്തി
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നു
ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം