പി. ജയചന്ദ്രന് രാഘവന് മാസ്റ്റര്‍ പുരസ്കാര സമര്‍പ്പണം – സ്വാഗതസംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട: കെ. രാഘവന് മാസ്റ്റര്‍ പുരസ്കാരം പി. ജയചന്ദ്രന് 30ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഒരുക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ ചേര്‍ന്ന കലാ സാംസ്കാരിക സാമൂഹിക സംഗീതരംഗത്തെ പ്രമുഖരുടെ യോഗം സ്വാഗതസംഘത്തിന് രൂപം നല്കി. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റും രാഘവന്മാസ്റ്റര് ഫൗണ്ടേഷന് സെക്രട്ടറിയുമായ ടി.വി. ബാലന് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. അനില്‍ മാരാത്ത് പരിപാടികള്‍ വിശദീകരിച്ചു. സി.എസ്. മീനാക്ഷി, പ്രദീപ് മേനോന്, പി. മണി, ടി.കെ. സുധീഷ്, വി.എസ്. വസന്തന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി മന്ത്രി ആര്. ബിന്ദു, വേണുജി, കെ. രാധാകൃഷ്ണന് ഐഎസ്ആര്‍ഒ മുന്‍ ചീഫ്, ടി.എന്‍. പ്രതാപന് എംപി, കെ.വി. രാമനാഥന്, സോണിയ ഗിരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍, പ്രദീപ് മേനോന് ചെയര്മാന് ദേവസ്വം ബോര്‍ഡ്, ഇന്നസെന്റ്, സാവിത്രി ലക്ഷ്മണന്, മീനാക്ഷിതമ്പാന്, കലാനിലയം രാഘവന് ആശാന്, സദനം കൃഷ്ണന്‍കുട്ടി ആശാന്, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, പി. മണി, എം.പി. ജാക്സണ് എന്നിവര്‍ രക്ഷാധികാരികള്‍ ആയുള്ള കസ്വാഗതസംഘം കമ്മറ്റിക്കാണ് രൂപം നല്കിയിരിക്കന്നത്.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്