സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത അതിദരിദ്രര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം നടത്തി
ഇരിങ്ങാലക്കുട: നഗരസഭ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അവകാശം അതിവേഗം പരിപാടിയുടെ ഭാഗമായി സ്വന്തമായി റേഷന്‍ കാര്‍ഡില്ലാതിരുന്ന ഗുണഭോക്താക്കള്‍ക്ക് നഗരസഭയുടെ തീവ്ര പരിശ്രമം കൊണ്ട് ലഭ്യമായ പുതിയ റേഷന്‍ കാര്‍ഡുകള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയുടെ നേതൃത്വത്തില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ അവിനാശ്, മിനി സണ്ണി നെടുമ്പാക്കാരന്‍, സിജു യോഹന്നാന്, ആര്‍ച്ച, അല്‍ഫോന്‍സ എന്നിവരുടെ സാന്നിധ്യത്തില്‍ അവരവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. വാര്‍ഡ് ഏഴ്, 21, 22, 24 വാര്‍ഡുകളിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട നാല് ഗുണഭോക്താക്കള്‍ക്കാണ് റേഷന്‍ കാര്ഡില്ലാതിരുന്നത്. ഇതു കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ആരോഗ്യമുള്ളവര്‍ക്ക് തൊഴില്‍ കാര്‍ഡും ആധാര്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പെന്ഷന്, മെഡിക്കല്‍ സേവനം ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് , വീടുകളിലെത്തി ആശാ വര്‍ക്കര്‍മാരുടേയും മെഡിക്കല്‍ ഓഫീസര്‍മാരുടേയും നേതൃത്വത്തിലുള്ള പരിശോധനയും നടന്നു. അവകാശം അതിവേഗം പരിപാടിയുമായി ബന്ധപ്പെട്ട സേവനം നല്‍കിയതിന്റെ പ്രഖ്യാപനമായിട്ടാണ് റേഷന്‍ കാര്‍ഡ് വിതരണം നടത്തിയിട്ടുള്ളത്.