കല്‍പ്പറമ്പ് സെയ്ന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ ദര്‍ശന തിരുനാളിന് കൊടിയേറി

കല്‍പ്പറമ്പ്: സെയ്ന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുന്നാളിന് കൊടിയേറി. ഫാ. ഡേവീസ് കുടിയിരിക്കല്‍ കൊടിയേറ്റം നടത്തി. തിരുനാള്‍ ദിനമായ 13ന് ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, റവ. ഡോ. പോള്‍ പൂവത്തിങ്കല്‍, ഫാ. സിജു അഴകത്ത്, ഫാ. ബേബി ഷെപ്പേര്‍ഡ്, ഫാ. ആന്റണി പുതുശ്ശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.