നെല്ലായി സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എടിഎം സ്ഥാപിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ നെല്ലായി സെന്ററില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് എടിഎം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, രാധ വിശ്വംഭരന്, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധജലവും അഞ്ച് രൂപയ്ക്ക് അഞ്ച് ലിറ്റര്‍ വെള്ളവും 24 മണിക്കൂറും എടിഎമ്മില്‍ നിന്ന് ലഭിക്കും.

വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
കാറളത്ത് വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, അന്വേഷണം ഊര്‍ജിതം
കാറളത്ത് വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; 15 പവനോളം സ്വര്‍ണം കവര്‍ന്നതായി സൂചന
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍