കോളജുകള്‍ക്കുള്ള ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) ഗ്രീന്‍ നേച്ചര്‍ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളില്‍ (ഓട്ടോണമസ്) പരിസ്ഥിതി ബോധവല്ക്കരണിനും, സംരക്ഷണത്തിനും, കരുതലിനും, സുസ്ഥിര വികസനത്തിനുമായി സമഗ്ര സംഭാവന നല്കുന്ന സംസ്ഥാനത്തെ മികച്ച കോളജുകള്‍ക്ക് പീണിക്കപറമ്പില്‍ പി.എ. തോമസ് ആന്‍ഡ് റോസ തോമസ് മെമ്മോറിയല്‍ ക്രൈസ്റ്റ് കോളജ് ഗ്രീന്‍ നേച്ചര്‍ ക്യാഷ് അവാര്‍ഡും, ഫലകവും, സര്‍ട്ടിഫിക്കറ്റും നല്കി ആദരിക്കുന്നു. 202223 അധ്യയന വര്‍ഷത്തില്‍ പലവിധത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളും, സംസ്ഥാന ഫലമായ ചക്കയേയും, ഭാരതത്തിന്റെ ഫലകമായ പഴങ്ങളുടെ രാജവായ മാങ്ങയെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്ലാവ്, മാവ് എന്നിവ നട്ടുവളര്‍ത്തിയും, പ്രോത്സാഹിപ്പിച്ചും, സംരക്ഷിച്ചും പ്രവര്‍ത്തിച്ച കോളജുകള്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. കോളജ് ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, പത്രവാര്‍ത്ത, ഫോട്ടോകള്‍, സിഡികള്‍ എന്നിവയടക്കം പ്രിന്‍സിപ്പല്‍, ക്രൈസ്റ്റ് കോളജ്, (ഓട്ടോണമസ്) ഇരിങ്ങാലക്കുട 680125 എന്ന വിലാസത്തില്‍ 2023 ഫെബ്രുവരി 15ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ജോയ് പീണിക്കപറമ്പില്‍ 9446420005, ഡോ. സുബിന് ജോസ് 9447814390.