ലൈഫ് പദ്ധതി: ഇരിങ്ങാലക്കുട നഗരസഭാ വിഹിതത്തിലെ ഒന്നാം ഗഡു വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭാ പിഎംഎവൈ അര്‍ബന്‍ ലൈഫ് പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ച ഏഴ് ആന്‍ഡ് എട്ട് ഡിപിആറുകളിലായി 351 വീടുകളുടെ നഗരസഭാ വിഹിതമായ രണ്ട് ലക്ഷം രൂപയിലെ ഒന്നാം ഗഡു വിതരണം ആരംഭിച്ചു. ഈ പദ്ധതി പ്രകാരം എട്ട് ഡിപിആറുകളിലായി നഗരസഭ പരിധിയിലെ 1034 ഗുണഭോക്താക്കളുടെ സ്വന്തമായി വീട് എന്ന വലിയ സ്വപ്നമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഒന്നാം ഗഡുവിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജാ സഞ്ജീവ്കുമാര്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറെക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സാ തോമസ്, പി.ടി. ജോര്‍ജ്, മിനി സണ്ണി, ഫെനി എബിന്, കെ.ആര്. ലേഖ, അമ്പിളി ജയന്, സെക്രട്ടറി മുഹമ്മദ് അനസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പി.കെ. പുഷ്പാവതി, ശൈലജ ബാലന് എന്നിവര്‍ സംസാരിച്ചു. എച്ച്ഐ കെ.ജി. അനില്‍ നന്ദി പറഞ്ഞു.