റോട്ടറി ക്ലബ് വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായ ടി. ശിവകുമാറിന്
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിന് സതേണ്‍ റെയില്‍വേ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍ വൈസര്‍ ടി. ശിവകുമാര്‍ അര്‍ഹനായി. വര്‍ഷങ്ങളായി ഇരിങ്ങാലക്കുട സ്റ്റേഷനില്‍ അണ് സേവനം അനുഷ്ഠിക്കുന്നത്. 14 വര്‍ഷം തുടര്‍ച്ചയായി റെയില്‍വേയുടെ ഏറ്റവും നല്ല ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പൊതജന സൗഹൃദ പ്രവര്‍ത്തന ശൈലിയും മറ്റു സാമൂഹികസേവന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് വൊക്കേഷണല്‍ ഡയറക്ടര്‍ ഷാജു ജോര്‍ജ് അറിയിച്ചു. ചെയര്മാന് യു. മധുസൂദനന്, സെക്രട്ടറി കെ.ജെ. ജോജോ, പിആര്‍ഒ പി.ടി. ജോര്‍ജ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 24ന് റോട്ടറി ഭവനില്‍വെച്ചു പ്രസിഡന്റ് ഡേവിസ് കരപറമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ്. രാജ്മോഹന്‍ നായര്‍ അവാര്‍ഡ് വിതരണം നിര്‍വഹിക്കും.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു