മാപ്രാണം നക്ഷത്ര റെസിഡന്‍സ് അസോസിയേഷന് ഏകദിന ശില്പശാല നടത്തി
മാപ്രാണം: നക്ഷത്ര റെസിഡന്‍സ് അസോസിയേഷന് സുരക്ഷിത ഭവനം സുന്ദര ഭവനം എന്ന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഗ്യാസ് അടുപ്പിന്റെ പരിപാലനം എന്ന വിഷയത്തില്‍ ഏകദിന ശില്പശാല നടത്തി. നിരവധി വീടുകളില്‍ നിന്ന് കൊണ്ടുവന്ന ഗ്യാസ് അടുപ്പ് അവര്‍ തന്നെ കേടുപാടുകള്‍ തീര്‍ത്ത് കൊണ്ടു പോയത് വ്യത്യസ്തമായ അനുഭവമായി മാറി. ഗ്യാസ് ഉപയോഗത്തിന്റെ സുരക്ഷിത വശങ്ങളെ കുറിച്ചും അത് നന്നാക്കുന്ന രീതികളെക്കുറിച്ചും ജോഷി റാഫേല്‍ ക്ലാസ് നയിച്ചു. നക്ഷത്ര പ്രസിഡന്റ് ടി. ജയചന്ദ്രന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ നക്ഷത്ര രക്ഷാധികാരി ശ്രീ രാമന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ശില്പശാല ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 35ാം വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാധികാ ജോഷി നന്ദി പറഞ്ഞ ചടങ്ങില്‍ നക്ഷത്ര വൈസ് പ്രസിഡന്റ് ഷീന ദാസ്, ജോയിന്റ് സെക്രട്ടറി രനുദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നക്ഷത്ര ജോയിന്റ് സെക്രട്ടറി ഷീജ ശശി ശില്പശാലയുടെ ഏകീകരണം നടത്തി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു