വാരിയര്‍ സമാജം ജില്ല കലോത്സവം കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ജില്ല കലോത്സവം പൂങ്കുന്നം സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കഥകളിയാചാര്യന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. മാധവന് കുട്ടി വാരിയര്‍, മനോരമ ബൂറോ ചീഫ് ഉണ്ണി കെ. വാരിയര്‍, കവി കെ.വി. രാമകൃഷ്ണന്, സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍, ജില്ല സെക്രട്ടറി എ.സി. സുരേഷ്, സുശീല വേണുഗോപാല്‍, പി.വി. ശങ്കരന് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജില്ലയിലെ എട്ട് യൂണിറ്റുകളിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു. സമാപന സമ്മേളനം സമാജം കേന്ദ്ര പ്രസിഡന്റ് ഇന്‍ചാര്‍ജ് കെ. ബാലകൃഷ്ണവാരിയര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ശങ്കരന് കുട്ടി അധ്യക്ഷത വഹിച്ചു. ടി.വി. ശങ്കരന് കുട്ടി വാരിയര്‍, എന്‍.എസ്. സുരേഷ്, സിന്ധു ശശീധരന്, രമ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്