പാചകവാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കരുവന്നൂര്‍: പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീ വെട്ടിക്കൊള്ളയില് പ്രതിഷേധിച്ചുകൊണ്ട് സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബംഗ്ലാവ് സെന്ററില്‍ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. തേലപ്പിള്ളി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനവും
തുടര്‍ന്ന് ബംഗ്ലാവ് സെന്ററില്‍ സംഘടിപ്പിച്ച പൊതുയോഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം ടി.കെ. ജയാനന്ദന് അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകരന്, ലോക്കല്‍ സെക്രട്ടറി പി.കെ. മനുമോഹന്‍, പി.വി. സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം