സഖിവണ് സ്റ്റോപ് സെന്ററും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിന വാരാചാരണത്തിന്റെ ഭാഗമായി സഖിവണ് സ്റ്റോപ് സെന്ററും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ പി. മീര അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബാബു കെ. തോമസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സഖിവണ് സ്റ്റോപ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്. സുമിത, നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ആരോഗ്യ ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക, ഇരിങ്ങാലക്കുട ആശുപത്രി വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, തൃശൂര്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ലേഖ എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും