ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം
ഇരിങ്ങാലക്കുട: ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതുസംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം, കൂടല്‍മാണിക്യം ദേവസ്വം സംഗമേശ്വര ആയുര്‍വേദ ഗ്രാമത്തില്‍വെച്ച് ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്യ്തു. ഡോ. കേസരി മേനോന് അധ്യക്ഷനായ ചടങ്ങില്‍ ഡോ. രവി മൂസ് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും, ഡോ. പി.കെ. നേത്രദാസ് ജില്ലകമ്മിറ്റി റിപ്പോര്‍ട്ടും, ഡോ. ദൃശ്യ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡോ. പി. ഗോപിദാസ്, ഡോ. സ്കന്ദേശ്, ഡോ. രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ ആയി ഡോ. കേസരി മേനോന് (പ്രസിഡന്റ്), ഡോ. സ്കന്ദേഷ് (വൈസ് പ്രസിഡന്റ്), ഡോ. തെരസ് ജോഷി (വൈസ് പ്രസിഡന്റ്), ഡോ. അബിദ് അക്ബര്‍ (സെക്രട്ടറി), ഡോ. കീര്‍ത്തി (ജോയിന്റ് സെക്രട്ടറി), ഡോ. അരവിന്ദ് (ജോയിന്റ് സെക്രട്ടറി), ട്രെഷറര്‍ ഡോ. ആര്യ മൂസ്, ഡോ. ടി. ദൃശ്യ (ചെയര്‍പേഴ്സണ്‍ വനിതാ കമ്മിറ്റി), ഡോ. മൈത്രേയി
(വൈസ് ചെയര്‍പേഴ്സണ്‍ വനിതാ കമ്മിറ്റി), ഡോ. ആര്യ ദാസ് (കണ്‍വീനര്‍, വനിതാ കമ്മിറ്റി), ഡോ. ഹസ്ന (ജോയിന്‍ കണ്‍വീനര്‍, വനിതാ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു