കെപിഎസ്ടിഎ ധര്‍ണ നടത്തി

ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, പരീക്ഷാ നടത്തിപ്പിലെ അപര്യാപ്തതകള്‍ പരിഹരിക്കുക, ഉച്ചഭക്ഷണവിതരണ ഫണ്ടിന്റെ കുടിശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഉപജില്ലാ പ്രസിഡന്റ് മെല്വിന് ജോസഫ് അധ്യക്ഷനായി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സന് പാറേക്കാടന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.ജെ. ഷാജി, നിക്സന് പോള്‍, ബിജു, കെ.വി. സുശീല്‍, ഡിജോ എസ്. തറയില്‍, ഗോകുലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.