സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനംയഥാസമയം വിതരണം ചെയ്യുക
ഇരിങ്ങാലക്കുട: സ്കൂള്‍ പാചക തൊഴിലാളികളുടെ മാസവേതനം കുടിശിക വരുത്താതെ യഥാസമയം വിതരണം ചെയ്യണമെന്ന് സ്കൂള്‍ പാചക തൊഴിലാളിക യൂണിയന് (എഐടിയുസി) ഇരിങ്ങാലക്കുട ഉപജില്ലസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട സഖാവ് സി. അച്യുതമേനോന് സ്മാരക മന്ദിരത്തില്‍വച്ച് നടന്ന സമ്മേളനം യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന് ഉദ്ഘാടനം ചെയ്തു. യൂണിയന് ഉപജില്ലാ പ്രസിഡന്റ് കെ.കെ. ശിവന് അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ലാ സെക്രട്ടറി വി.കെ. ലതിക, ബാബു ചിങ്ങാരത്ത്, കെ.വി. നിഷ, സ്മിതാ പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. സുനിതാ ദേവദാസ് സ്വാഗതവും, ശാരി സുധി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.കെ. ശിവന് (പ്രസിഡന്റ ), ബാബു ചിങ്ങാരത്ത് (സെക്രട്ടറി), സുനിത ദേവദാസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം