പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ അന്യ സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു
ഇരിങ്ങാലക്കുട : പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയില്‍ പതിനൊന്ന് കെ വി ലൈനില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് അടുത്ത് കല്ലട ബാറിന് മുന്‍ വശത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുപി സ്വദേശി മഹേന്ദറിനെ (46) അടുത്തുള്ള മെട്രോ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എലൈറ്റില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. കല്ലട ജംഗ്ഷനിലുള്ള ബൈക്ക് ഷോറൂമിന് മുകളില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്ന പണിക്കിടയിലാണ് ഷോക്കേറ്റ് വീണത് . തുടര്‍ന്ന് ഷോറൂമിലെ ജീവനക്കാരാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനായി കഴിഞ്ഞ ദിവസമാണ് മഹേന്ദര്‍ അടങ്ങുന്ന നാലംഗ സംഘം ഇരിങ്ങാലക്കുടയില്‍ എത്തിയതെന്ന് സംഘത്തില്‍ ഉണ്ടായിരുന്ന യുപി സ്വദേശി അമിത് പറഞ്ഞു. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ബൈക്ക് കമ്പനിയില്‍ നിന്ന് കരാര്‍ എടുത്ത സ്വകാര്യസ്ഥാപനമാണ് തങ്ങളെ പണി എല്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു