ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പത്തു സ്വപ്നഭവനങ്ങള് യഥാര്‍ഥ്യമാകും: ആര്. ബിന്ദു
ആനന്ദപുരം: സംസ്ഥാനത്ത് 1000 സ്വപ്ന ഭവനങ്ങളും ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 10 സ്വപ്നഭവനങ്ങളും എന്‍എസ്എസ് യൂണിറ്റിന്റെ മുന്‍കൈയോടെ യാഥാര്‍ഥ്യമാവും എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ആനന്ദപുരം പാമ്പാട്ടിക്കുളങ്ങര ക്ഷേത്ര പരിസരത്ത് വെച്ച് സ്നേഹക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ വീടിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് ഭവനം നിര്‍മിക്കുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വീട് വെച്ച് നല്‍കുക എന്നതാണ് സ്നേഹക്കൂട് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് വിശിഷ്ടാതിഥിയായി. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി. സജീവ്, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ആര്.എന്‍. അന്‍സാര്‍, എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റര്‍ ജേക്കബ് ജോണ്‍, പിടിഎ പ്രസിഡന്റ് എ.എം. ജോണ്സണ്, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, എന്‍എസ്എസ് പിഎ സി ഒ.എസ്. ശ്രീജിത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.പി. സന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.