ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള ഒഇസി വിദ്യാഭ്യാസ ഗ്രാന്റ് ഉടന്‍ അനുവദിക്കണം
ഇരിങ്ങാലക്കുട: രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള ഒഇസി വിദ്യാഭ്യാസ ഗ്രാന്റ് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ടി.എന്‍. പ്രതാപന് എം.പി ഉദ്ഘാടനം ചെയ്തു. എംബിപിഎഫ് ജില്ലാ പ്രസിഡന്റ് പി.ആര്. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പി.കെ. അശോകന് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.കെ. വിശ്വനാഥന്, ബൈജു കെ. മാധവന്, സേതുമാധവന്, എം.എസ്. ശ്രീധരന്, മുരളി മോഹന്‍, സി.കെ. മോഹനന്, ലോനപ്പന് ചക്കച്ചാംപറമ്പില്‍, പ്രഭാകരന് മാച്ചാമ്പിള്ളി കെ.കെ. ഷാജു, കെ.എ. ഷൈലജന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. ബിന്നി, കെ.വി. ജിജു, രാജന് പനംകൂട്ടത്തില്‍, സരള സുരേഷ്, ബാബു എന്നിവര്‍ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്ത പ്രകടനത്തിനും ധര്‍ണക്കും നേതൃത്വം നല്കി. ജി. റോഷന്‍ലാല്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.