മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദര്ശന് ഗ്രേഡ് ആര്‍ടിസ്റ്റായി തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദര്ശന് ഗ്രേഡ് ആര്‍ടിസ്റ്റായി തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തില്‍ പ്രശസ്ത ഗുരു നിര്‍മല പണിക്കരുടെ കീഴില്‍ 15 വര്‍ഷമായി മോഹിനിയാട്ടം അഭ്യസിച്ചുവരുന്നു. മോഹിനിയാട്ടത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ സിസിആര്‍ടി സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭരതം, നവ്യം, നവനീതം, തിരുപ്പതി നാദനീരാജ്ഞാനം, നവപല്ലവ തുടങ്ങിയ പ്രശസ്ത നൃത്തോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയഗുരുവും കൂടിയാട്ട ആചാര്യനുമായ വേണുജിയുടെ നവരസസാധനയില്നിന്നും നിരന്തര പരിശീലനത്തിലൂടെ അഭിയത്തിന്റെ സാങ്കേതിക മികവുകള്‍ ആര്‍ജിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്