കാടുമൂടിയ പൊതുവഴി സഞ്ചാരയോഗ്യമാക്കി ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍
ഊരകം: കാടുമൂടിയതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് അപകടക്കെണിയായ പൊതുവഴി സഞ്ചാരയോഗ്യമാക്കി ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍. ഊരകം പള്ളി താരമഹിളാസമാജം റോഡാണ് യുവാക്കളുടെ പരിശ്രമത്തില്‍ ഗതാഗത യോഗ്യമാക്കിയത്. സെന്റ് ജോസഫ്സ് ദേവാലയം, റേഷന്‍ കട, അങ്കണവാടി, സഹകരണ ബാങ്ക് തുടങ്ങി ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന റോഡാണ് കാടുമൂടി കാല്‍നട യാത്രക്കാര്‍ക്കും വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ഒരു പോലെ ഭീഷണിയായിരുന്നത്. കൂടാതെ കള്ളുഷാപ്പും ഈ വഴിയില്‍ തന്നെയാണ്.
ഇരുവശത്തുനിന്നും വരുന്ന വാഹനയാത്രക്കാര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാതെ ഇവിടെ അപകടവും പതിവായിരുന്നു. ശക്തമായ മഴയില്‍ ചരല്‍മണ്ണ് ഒലിച്ചുവന്ന് റോഡിന്റെ വളവില്‍ കൂടികിടക്കുന്നതും വാഹനങ്ങള്‍ നിരങ്ങി വീഴുന്നതിനു കാരണമാകുന്നു. സിഎല്‍സി പ്രവര്‍ത്തകരായ ജോഫിന്‍ പീറ്റര്‍, എഡ്വിന് നിക്സണ്, ജോസഫ് ജേക്കബ്, അഖില്‍ സൈമണ്‍, ആല്‍ബര്‍ട്ട് ജോസ്, ഡെറിന്‍ പോള്‍, മാര്ട്ടിന് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണു റോഡ് സഞ്ചാരയോഗ്യമാക്കിയത്.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു