ലയണ്‍സ് ക്ലബ് വുഡന്‍ ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പുതുതായി നിര്‍മ്മിച്ച വുഡന്‍ ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജോയ് പോള്‍ സ്വാഗതവും ട്രഷറര്‍ മനോജ് ഐബന് നന്ദിയും പറഞ്ഞു. ജോസ് തെക്കേത്തല, അഡ്വ. ഐബന് മാത്തന്, ഡോ. ശ്രീനിവാസന്, സോണ്‍ ചെയര്മാന് റോയ് ജോസ് ആലുക്കല്‍, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ് ഡിസ്ട്രിക്റ്റ് ലയണ്‍ ലേഡി പ്രസിഡന്റ് റോണി പോള്‍ എന്നിവര്‍ സംസാരിച്ചു. ഷട്ടില്‍ നിര്‍മാണ കമ്മിറ്റി ചെയര്മാന് ജോസ് തെക്കേത്തലക്ക് യോഗത്തില്‍ ആദരവ് നല്കി.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു