ആദിവാസികള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ എത്തിച്ചു നല്കി സ്നേഹധാരയുടെ സുകൃതം പദ്ധതി
കോണത്തുകുന്ന്: സ്നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോതമംഗലത്തിന് സമീപം കുട്ടംപുഴ തേര കുടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ ഉത്പന്നങ്ങള്‍ വിതരണം ചെയ്തു. സുകൃതം പദ്ധതിയുടെ ഭാഗമായാണ് 32 കുടുംബങ്ങള്‍ക്ക് സോളാര്‍ ലൈറ്റുകള്‍, ബക്കറ്റുകള്‍, ഭക്ഷ്യ വസ്തുക്കള്‍, പുസ്തകങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ നല്കി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനം നടത്തിയത്.
സമര്‍പ്പണം, സ്കോളര്‍ഷിപ്പ്, സുമംഗലി, സമൃദ്ധി, സലിലം, സസ്യ, സഞ്ജീവനി, സായൂജ്യം എന്നീ പേരുകളില്‍ സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ സ്നേഹധാരയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്. സ്നേഹധാര പ്രസിഡന്റ് സോബിന്‍ സോമന്, സെക്രട്ടറി വിശ്വനാഥ് പാലക്കാത്ത്, ട്രഷറര്‍ സി പി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹധാരയുടെ പ്രവര്‍ത്തനം.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ