സര്‍ക്കാര്‍ സവര്‍ണ്ണ വ്യവസ്ഥയുടെ പിണിയാളുകളകരുത്-കെപിഎംഎസ്
കല്ലേറ്റുംകര: സര്‍ക്കാര്‍ സവര്‍ണ്ണ വ്യവസ്ഥയുടെ പിണിയാളുകളാകരുതെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി പറഞ്ഞു. ആളൂര്‍ യൂണിയന് സ്പെഷ്യല്‍ കണ്വെന്ഷന് കുടുംബശ്രീ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം വകുപ്പ് മന്ത്രിക്ക് നേരെ ജാതീയമായ വിവേചനം ഉണ്ടായിട്ടും നടപടിയെടുക്കാനാകാത്തത് സവര്‍ണ്ണ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതു കൊണ്ടാണെന്നും ഒരു പുരോഗമന സര്‍ക്കാരിന് ഇത് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂണിയന് പ്രസിഡന്റ് തങ്കമണി പരമു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി സി രഘു, സെക്രട്ടറി വി കെ ബാബു, ടി കെ ഷാജി, വി കെ.സുമേഷ് എന്നിവര്‍ സംസാരിച്ചു.