സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഇരിഞ്ഞാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജും ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയും ചേര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. വെള്ളാങ്കല്ലൂര്‍, വേളൂക്കര, പൂമംഗലം ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പ് ജസ്റ്റിസ് പി. ഉബൈദ് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ഇ.എന്‍.ടി വിഭാഗങ്ങളിലെ ചികിത്സാവിദഗധര് സംബന്ധിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്. ബുക്കിംഗിന് ഡോ. ജോബിന് 94951 30458; അനുപമ 89431 94787

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി