മഴ കനത്തു, ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍
രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു, കൂത്തുമാക്കല്‍, ഇല്ലിക്കല്‍ റഗുലേറ്റുകളുടെ ഷട്ടറുകള്‍ തുറന്നു
ഇരിങ്ങാലക്കുട: രണ്ടു ദിവസമായി തുടര്‍ന്ന കനത്ത മഴയെ തുടര്‍ന്ന ഇരിങ്ങാലക്കുട മണ്ഡലത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പടിയൂര്‍ പഞ്ചായത്തില്‍ മഴുവഞ്ചേരി തുരുത്തില് അടിപറമ്പില്‍ വിജേഷിന്റെയും മുരിയാട് പഞ്ചായത്തില്‍ തുറവന്‍കാട് പുതുക്കാട്ടില്‍ രവിചന്ദ്രന്റെയും വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ കൂത്തുമാക്കല്‍, ഇല്ലിക്കല്‍ റഗുലേറ്റുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂത്തുമാക്കലില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നതായി അധികൃതര്‍ അറിയിച്ചു.