നാദോപാസന ഗുരുവായൂരപ്പന് ഗാനാഞ്ജലി സുവര്‍ണ മുദ്ര സി.ആര്. വൈദ്യനാഥന്
ഇരിങ്ങാലക്കുട: നാദോപാസനയും സുന്ദരനാരായണ ഗുരുവായൂരപ്പന് ഗാനാജ്ഞലിയും, സംയുക്തമായി നടത്തിയ അഖില ഭാതീയ സംഗീത മത്സരം സമാപിച്ചു. ഒന്നാം സ്ഥാനം ലഭിച്ച സീനിയര്‍ വിഭാഗം മത്സരാര്‍ഥിയുടെ ഗുരുനാഥനുള്ള നാദോപാസന ഗുരുവായൂരപ്പന് ഗാനാഞ്ജലി സുവര്‍ണ മുദ്ര കര്‍ണാടക സംഗീതജ്ഞന് സി.ആര്. വൈദ്യനാഥന് ലഭിക്കുന്നതാണ്. ജൂനിയര്‍ വിഭാഗത്തില്‍ ആലാപ് വിനോദന്‍, പാര്‍വതി അജയന്, അനന്യ പാര്‍വതി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഈ വര്‍ഷത്തെ നാദോപാസന ഗുരുവായൂരപ്പന് ഗാനാഞ്ജലി പുരസ്കാരം, സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച നിരുപമ എസ്. ചിരത്ത്, എറണാകുളം അര്‍ഹയായി. പതിനായിരം രൂപയും പുരസ്കാരവും സ്വാതിതിരുന്നാള്‍ സംഗീതോത്സവത്തില്‍ പ്രധാന കച്ചേരി അവതരിപ്പിക്കുവനുള്ള വേദിയുമാണ് സമ്മാനം.
പി.കെ. വര്‍ഷാ വര്‍മ്മ, എറണാകുളം, സി.ആര്. സൂര്യകിരണന്, വടമ, മാള എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനധാനം ഏപ്രില്‍ 11 നു നടക്കുന്ന സ്വാതിതിരുന്നാള്‍ സംഗീതോത്സവവേദിയില്‍ വച്ച് നിര്‍ഹിക്കുന്നതാണ്.