ഡെങ്കിപ്പനി അവബോധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയില്‍ എക്സൈസ് ഓഫീസ് കേന്ദ്രീകരിച്ച് ഡെങ്കിപ്പനി വ്യാപിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി അവബോധ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട നഗര കേന്ദ്രത്തിലെ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസ്, കെഎസ്ഇബി വിവിധ ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജ്വല്ലറികള്‍ എന്നിവയില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.വി. ഷിജു, എന്‍.ആര്. രതീഷ് എന്നിവര്‍ നേതൃത്വം നല്കി.