ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്ക ചന്ത ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ ബാങ്ക് ടവര്‍ ആന്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ആദ്യവില്‍പ്പന നടത്തികൊണ്ട് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണന് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ മധുജ ഹരിദാസ്, പി.പി. ആന്റണി, രാജന് കുരുമ്പേ പറമ്പില്‍, രാജേഷ് കാട്ടിക്കോവില്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ഇ.എല്‍. ജോസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.വി. വിജയ കുമാര്‍ നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു