പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത പി.എ. അജയഘോഷിന്റെ നേതൃത്വത്തില്‍ സ്ഥാപക നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദീര്‍ഘമായ ഇടവേളയ്ക്കുശേഷമാണ് ചാത്തന് മാസ്റ്ററുടെ നാട്ടിലേക്ക് പ്രസിഡന്റ് സ്ഥാനം എത്തുന്നത്. ഏപ്രിലില്‍ പുതിയ ശാഖകള്‍ ആരംഭിക്കുന്നതിനും അംഗത്വം വര്‍ധിപ്പിക്കുന്നതിനും വിപുലമായ ഒരുക്കങ്ങളിലാണ് കെപിഎംഎസ് ഇതിനു മുന്നോടിയായി ജില്ലാ നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കും. ചടങ്ങില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷനായി. നേതാക്കളായ പി.സി. രഘു, ശശി കൊരട്ടി, കെ.പി. ശോഭന, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.സി. രാജീവ്, സന്ധ്യാ മനോജ്, കെ.എസ്. സന്തോഷ്, ഷാജു വാര്യത്ത്, സുമേഷ് പഞ്ഞപ്പിള്ളി, എന്‍.കെ. പ്രേമവാസന്, മിനി ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി.