സെന്റ് ജോസഫ്സ് കോളജില്‍ അക്ഷയ സംരംഭകര്‍ക്ക് ക്ലാസ്
ഇരിങ്ങാലക്കുട: പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിലവില്‍വരുന്ന നാലു വര്‍ഷ ബിരുദ പഠനത്തിനുള്ള ഓണ്‍ലൈന്‍ പ്രവേശനരീതികള്‍ വിശദമാക്കുന്നതിന് അക്ഷയ പ്രതിനിധികള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജാണ് ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളിലെ പ്രതിനിധികള്‍ക്കായി ബോധവത്ക്കരണ ക്ലാസ് ഒരുക്കിയത്. സെന്റ് ജോസഫ്സ് കോളജ് ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ പി. ഷെറിന് ജോസ് ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. ക്ലെയര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഇരുപതോളം അക്ഷയ സെന്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു