തുമ്പൂര്‍ സഹകരണബാങ്ക് ആരംഭിച്ച ഞാറ്റുവേലച്ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു
തുമ്പൂര്‍ സഹകരണബാങ്ക് ആരംഭിച്ച ഞാറ്റുവേലച്ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
തുമ്പൂര്‍: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 മുതല്‍ 30 വരെ നടക്കുന്ന ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. സജീവന് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ശശികുമാര്‍ ഇടപ്പുഴ, ടെസി ജോയ്, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണിക്കൃഷ്ണന്, മെമ്പര്‍മാരായ രഞ്ജിത ഉണ്ണിക്കൃഷ്ണന്, ബിബിന്‍ ബാബു തുടിയത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മോഹനന്, വിഎഫ്പിസികെ. പ്രസിഡന്റ് പ്രഫ. കെ.ആര്. വര്‍ഗീസ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ലിജോ ലൂവിസ് പുല്ലൂക്കര, ജനറല്‍ കണ്‍വീനര്‍ ഭാഷ്യം മണ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.സി. സുരേഷ് മണപറമ്പില്‍ സ്വാഗതവും സെക്രട്ടറി കെ.എസ്. മനോജ് നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു