ഊരകത്തെ കുരുന്നുകള്‍ ചിത്രലോകത്തേക്ക്

പുല്ലൂര്‍ ഊരകം പി.എല്‍. ഒസേപ്പ് മാസ്റ്റര്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിബ്ജിയോര്‍ ക്യാമ്പ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ ദാസ് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: പുല്ലൂര്‍ ഊരകം പ്രദേശത്തെ കുരുന്നുകള്‍ ചിത്രരചനയും ഒറിഗാമിയും കളിപ്പാട്ടുകളുമായി മധ്യവേനലധിക്കാലം ആസ്വാദ്യമാക്കുന്നു. പി.എല്‍. ഒസേപ്പ് മാസ്റ്റര്‍ ഊരകം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വിബ്ജിയോര്‍ ക്യാമ്പ് കുട്ടികളെ ഒരു പുതിയ ചിത്ര ലോകത്തേക്ക് ആനയിച്ചു. പ്രസിഡന്റ്സ് റോഡിലെ വായനശാലാ ആസ്ഥാനത്ത് നടന്ന ക്യാമ്പ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ ദാസ് മായാവിയുടെയും ലുട്ടാപ്പിയുടെയും ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വായനശാല വൈസ് പ്രസിഡന്റ് കൃഷ്ണേന്ദു കൃഷ്ണന് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജീഷ്മ പ്രബിന്, ജോണ്‍ ജോസഫ്, മായാ ഗോപിനാഥ്, ലിനി പ്രിജോ എന്നിവര്‍ സംസാരിച്ചു. രാജേഷ് അശോകന്, പി.ആര്. സ്റ്റാന്‍ലി, മഞ്ചു വിശ്വനാഥ്, അജ്ഞലി രമേഷ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.