അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര കലകള്‍ അഭ്യസിക്കുന്നതിന് അഗസ്ത്യ കലാപീഠം ഉദ്ഘാടനം ചെയ്തു
അവിട്ടത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര കലകള്‍ അഭ്യസിക്കുന്നതിന് അഗസ്ത്യ കലാപീഠം പ്രശസ്ത ജ്യോതിഷ പണ്ഡിതന് ബ്രഹ്മശ്രീ പദ്മനാഭ ശര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര കലകള്‍ അഭ്യസിക്കുന്നതിന് അഗസ്ത്യ കലാപീഠം എന്നൊരു പുതിയ സംരംഭം പ്രശസ്ത ജ്യോതിഷ പണ്ഡിതന് ബ്രഹ്മശ്രീ പദ്മനാഭ ശര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി പ്രസിഡന്റ് ഡോ. ടി. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. മോഹനന് സ്വാഗതവും, അഗസ്ത്യ ഗ്രൂപ്പ് ഓഫ് വുമണ്‍ യൂണിറ്റി പ്രസിഡന്റ് രമ ശിവന് നന്ദിയും പറഞ്ഞു. പി.എന്‍. ഈശ്വരന്, സി.സി. സുരേഷ്, കൃഷ്ണന് നമ്പൂതിരി, എ.കെ. ബാലന്, കലാമണ്ഡലം ശിവദാസന്‍, കുമ്മത്ത് രാമന് കുട്ടി, ഏഷ്യാഡ് ശശി, കലാനിലയം പ്രകാശന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ആയോധന കലാ ക്ഷേത്ര, മാപ്രാണം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.

നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം