ഓപ്പറേഷന് കാപ്പ വേട്ട; കുപ്രസിദ്ധ ഗുണ്ടയായ മിലിറ്ററി നിഖിലിനെ കാപ്പ ചുമത്തി നാടു കടത്തി

നിഖില്‍.
ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ട പാലക്കല്‍ പാലിശ്ശേരി വില്ലേജില്‍ പേരാമംഗലത്ത് വീട്ടില്‍ മിലിറ്ററി നിഖില്‍ എന്നു വിളിക്കുന്ന നിഖിലിനെ (30 ) കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി. നിഖില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസും ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമം, തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എംഡിഎംഎ പിടിച്ചതടക്കം ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 33 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 77 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേര്‍ക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികള്‍ സ്വീകരിച്ചു.