നാലമ്പല തീര്‍ത്ഥാടനം; ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി തൃശൂര്‍ റൂറല്‍ പോലീസ്
ക്രമസമാധാന പാലനത്തിനായി 400 പോലീസ് ഉദ്യോഗസ്ഥര്‍
ഡ്രോണ്‍ നിരീക്ഷണവും, ഡാന്‍സാഫ് സര്‍വൈലന്‍സും, 24 മണിക്കൂര്‍ കണ്ട്രോള് റൂം സംവിധാനവും
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു എന്നിവരുടെ മേല്‍നോട്ടത്തോട്ടില്‍ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങളാണ് ഭക്തര്‍ക്ക് സുരക്ഷിതമായി നാലമ്പല ദര്‍ശനം നടത്തുന്നതിനായി ഒരുക്കിയിരിക്കുന്നത്.
നാലമ്പല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനായി 400 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചീട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാത്ത വിധത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും, ആചാരപരമായ ചടങ്ങുകളില്‍ പങ്കു കൊള്ളുന്നതിനും, ദര്‍ശന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തൃശൂര്‍ റൂറല്‍ പോലീസ് ജാഗരൂകരാണ്.
വാഹനപാര്‍ക്കിംഗിനായി പ്രത്യേകം സൗകര്യങ്ങള്‍ ഹൈവേ അഥോറിട്ടിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപാകതകള്‍ റൂറല്‍ പോലീസിന്റെ മൊബൈല്‍ ആന്‍ഡ് ബൈക്ക് പട്രോളിംഗ് സംവിധാനം തല്‍സമയം നിരീക്ഷിക്കുന്നതാണ്. മാല മോഷണം, പോക്കറ്റടി മറ്റു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവ തടയുന്നതിന് ക്ഷേത്രപരിസരമാകെ ഡ്രോണ്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനായും അനധികൃത മദ്യവില്‍പ്പന, ലഹരി വിപണനം ഉപയോഗം എന്നിവ തടയുന്നതിനായി ഡാന്സാഫിനെയും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതിനായി വനിത പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
തൃശൂര്‍ സിറ്റി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു കൊണ്ട് ശക്തമായ സുരക്ഷാ സംവിധാനമാണ് ക്രമസമാധാന പാലനത്തിനായി ഉള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ് സംവിധാനവും, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ക്രമീകരണങ്ങള്‍ എന്നിവ തൃശൂര്‍ റൂറല്‍ പോലീസ് ഒരുക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം