ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് നല്കുന്ന ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഡയാലിസിസ് രോഗികള്‍ക്കായി അഞ്ചു ഡയാലിസിസ് മെഷീനുകളുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ആരംഭിച്ച ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററിലേക്കു ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആധുനിക രീതിയിലുളള രണ്ടു മെഷീനുകള്‍ കൂടി സമര്‍പ്പിച്ചു. സൗജന്യമായി മികച്ച ചികിത്സ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലയണ്‍സ് ഗോള്‍ഡന്‍ ജൂബിലി ഡയാലിസിസ് സെന്ററില്‍ ഇക്കഴിഞ്ഞ കാലയളവില്‍ 25000 ത്തോളം സൗജന്യ ഡയാലിസിസ് സംഘടിപ്പിച്ചിട്ടുണ്ട്. ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ മണപ്പുറം മുഖ്യാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ എം.ഡി ഇഗ്നേഷ്യസ് വിശിഷ്ടാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമാസ്, തോമാച്ചന് വെള്ളാനിക്കാരന്‍, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പോള്‍ ഡേവിസ്, ഡിസ്ട്രിക്ട് ചെയര്മാന് പോള്‍ തോമാസ് മാവേലി, ലയണ്‍സ് ക്ലബ്
സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സോഫിയ സിഎസ്എസ്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ്, മാനേജര്‍ ആന്‍ജോ ജോസ്, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് സെക്രട്ടറി അഡ്വ. ജോണ്‍ നിധിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബിജു ജോസ്, തോമാസ് കാളിയങ്കര, റെജി മാളക്കാരന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട റോയല്‍സ് നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി; സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു