പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ഇരിങ്ങാലക്കുട മൂര്‍ക്കനാട് സ്വദേശിനി നസമ കുഞ്ഞുമോന് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പില്‍ ഇന്ത്യന്‍ പതാകയുമായി.
പൊതുപ്രവര്‍ത്തനത്തിന് ഇടവേള നല്കി എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി മുന്‍ നഗരസഭ കൗണ്‍സിലര്‍
ഇരിങ്ങാലക്കുട: പ്രായത്തിന്റെ അതിരുകളെ കാറ്റില്‍പ്പറത്തി ഒരു മലയാളി പെണ്‍കരുത്ത് വിജയക്കൊടി പാറിച്ചു. 67 ാം വയസിന്റെ സായാഹ്നത്തിലും വറ്റാത്ത യൗവനത്തിന്റെ കരുത്തുമായി ഇരിങ്ങാലക്കുട മൂര്‍ക്കനാട് സ്വദേശിനിയും നഗരസഭ മൂര്‍ക്കനാട് വാര്‍ഡ് മുന്‍ കൗണ്‍സിലറുമായ നസീമ കുഞ്ഞുമോനാണ് കഠിന പ്രയത്നത്തിലൂടെ തന്റെ ചിരകാല അഭിലാഷമായ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മെയ് രണ്ട് മുതല്‍ 10 ദിവസം കൊണ്ട് 65 കിലോമീറ്റര്‍ ദുര്‍ഘട പാതകള്‍ പിന്നിട്ടും മൈനസ് ഡിഗ്രിയിലുള്ള പ്രതികൂല കാലാവസ്ഥ തരണം ചെയ്തുമാണ് നസീമ കുഞ്ഞുമോന് ഉള്‍പ്പടെയുള്ള 20 അംഗ സംഘം എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയത്.
കഠിനമായ തണുപ്പും ഓക്സിജന്റെ കുറവും ജീവനെടുക്കുന്ന മഞ്ഞിടിച്ചിലുകളും നിറഞ്ഞ ഡെത്ത് സോണ്‍ പോലെയുള്ള പ്രതിസന്ധികളെ വെല്ലുവിളിച്ചായിരുന്നു നസീമയുടെ ഈ പ്രയാണം. പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ച ഈ അമ്മ, മാസങ്ങള്‍ നീണ്ട കഠിനമായ ശാരീരിക മാനസിക പരിശീലനങ്ങള്‍ക്ക് ശേഷമാണ് ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. പ്രതികൂല കാലാവസ്ഥയും കാറ്റും മുന്നോട്ടുള്ള ഓരോ ചുവടും തടസപ്പെടുത്തിയപ്പോഴും ലക്ഷ്യബോധത്തിന്റെ തീയണയാത്ത മനസുമായി നസീമയും സംഘവും മുന്നോട്ട് തന്നെ കുതിച്ചു. നിരവധി ശാരീരിക ക്ഷമത പരിശീലനങ്ങള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷം ബംഗ്ലൂരില്‍ നിന്ന് വിമാന മാര്‍ഗം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി ബസ് മാര്‍ഗം കല്‍ക്കയിലും അവിടുന്ന് കുഞ്ഞന്‍ വിമാനത്തില്‍ ലുക്ള എന്ന സ്ഥലത്തെത്തിയ ശേഷമാണ് എവറസ്റ്റ് കീഴടക്കാനാനുള്ള നടത്തം ആരംഭിക്കുന്നത്.
പരിശീലനം ലഭിച്ച ഗൈഡിന്റെ സഹായത്തില്‍ ഓരോ ദിവസവും 10 ഓളം കിലോമീറ്റര്‍ കാല്‍നടയായിട്ടാണ് ഹിമാലയന്‍ പര്‍വ്വത നിരകളുടെ ലക്ഷ്യത്തിലേക്ക് എത്തേണ്ടത്. കല്‍ക്ക, ലുക്ല, ഫക്ഡിംഗ്, നാംചെ ബസാര്‍, ടെംഗ് ബൊച്ചേ, ഡെംഗ് ബൊച്ചേ, ലബുച്ചേ(4950 മീ), ഗോരാക്ഷേപ് (5180 മീ) എന്നീ സ്ഥലങ്ങള്‍ ഇടതാവളങ്ങള്‍ ആക്കിയാണ് യാത്ര തുടര്‍ന്നത്. വിവിധ മലകള്‍ ചുറ്റി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത മലമുകളിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യ ര്ടു മൂന്ന് ദിനങ്ങള്‍ പിന്നിട്ടത്. ശേഷം ആള് താമസവും റോഡുമില്ലാത്ത ഒരു ഭാഗം അഗാധമായ കൊക്കയുടെ അരികിലൂടെ പേടിപ്പിക്കുന്ന ഒറ്റയടിപാത താണ്ടിയും ആശുപത്രിയും കടകളും ഒന്നുമില്ലാത്ത സ്ഥലങ്ങളിലൂടെ ജീവന് പണയം വെച്ചാണ് 20 അംഗ സ്ത്രീകള്‍ മാത്രം അടങ്ങുന്ന സംഘം 10 ാം ദിവസം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് നടന്നു കയറിയത്.
നടത്തം തുടങ്ങിയ ദിനങ്ങളില്‍ മൈനസ് 3 ഡിഗ്രി ആയിരുന്നു തണുപ്പെങ്കില്‍ മുകളിലേക്ക് എത്തും തോറും തണുപ്പ് കൂടി സഹിക്കാനാവാത്ത മൈനസ് 20 ഡിഗ്രിക്ക് മുകളിലായിരുന്നു തണുപ്പ് രേഖപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയില്‍ ശരീരവും മുഖവും ആകെ കറുത്തും വീണ്ടുകീറിയും വേദനിച്ചുമാണ് ഓരോ മലനിരകളും ഏഴ് വയസു മുതല്‍ 67 വയസു വരെയുള്ള സ്ത്രീകള്‍ അടങ്ങിയ സംഘം എവറസ്റ്റ് കൊടുമുടിയെ ചുറ്റി കയറിയത്. മുമ്പ് ആലുവക്കടുത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പ്രായത്തിന്റെ ആകുലതകളില്‍ ഒതുങ്ങിക്കൂടാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന തലമുറയ്ക്ക് ഈ യാത്ര വലിയൊരു ഊര്‍ജ്ജവും പ്രചോദനവുമാകുമെന്ന് നസീമ കുഞ്ഞുമോന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു