ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം; പ്രശ്നം പരിഹരിക്കാന്‍ ജലനിധിയുമായി ചര്‍ച്ച
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കുടിവെള്ളപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ നിര്‍ദേശപ്രകാരം മന്ത്രി മോണ്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗം.
ഇരിങ്ങാലക്കുട: മുരിയാട് വേളൂക്കര ഇരിങ്ങാലക്കുട നഗരസഭാ കുടിവെള്ളപദ്ധതിയുടെ തടസങ്ങളും സാങ്കേതികപ്രശ്നങ്ങളും പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മിഷനുമായി ചര്‍ച്ചചെയ്യും. ഇതിനായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും സമ്മതിച്ചതായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്കും ജലസേചനമേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി എംഎല്‍എയുടെ നിര്‍ദേശപ്രകാരം മന്ത്രി മോണ്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ജല്‍ജീവന്‍ മിഷന് പദ്ധതികള്‍ക്കുള്ള സാമ്പത്തികം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതോടെയാണ് നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സമ്പൂര്‍ണ കുടിവെള്ളപദ്ധതി പ്രതിസന്ധിയിലായത്.
100 കോടി രൂപയിലധികമുള്ള പദ്ധതികള്‍ പരിശോധിച്ചശേഷം അനുമതി നല്‍കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. 2024 ഒക്ടോബറിനുശേഷമുള്ള വര്‍ക്ക് ഓര്ഡറിനൊന്നും അനുമതി നല്‍കേണ്ടെന്നാണ് ദേശീയ ജല്‍ജീവന്‍ മിഷന് ഉത്തരവ്. അനുമതി 2028 വരെ നീട്ടിയിട്ടുണ്ടെങ്കിലും പദ്ധതി തുടങ്ങാന്‍ നിരവധി സാങ്കേതികപ്രശങ്ങള് പരിഹരിക്കേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു. 2015 ലെ നബാര്‍ഡ് കുടിവെള്ളപദ്ധതിയിലെ പോരായ്മകള്‍ പരിഹരിച്ച് പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളില്‍ പ്രതിദിനം ആളോഹരി 70 ലിറ്റര്‍ എന്നത് 100 ലിറ്ററാക്കി ഉയര്‍ത്തി കൂടുതല്‍ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കൂടപ്പുഴയില്‍ നിന്ന് ജലം നല്കി ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി ആളൂര്‍ പഞ്ചായത്തില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
പടിയൂര്‍, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികള്‍ സ്വീകരിക്കാനും എടതിരിഞ്ഞിയില്‍ നിലവിലുള്ള പഴയ വാട്ടര്‍ ടാങ്കിന് പകരം പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കാനും തീരുമാനമായി. ഷണ്മുഖം കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെ പങ്കെടുപ്പിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വിശദയോഗം ചേരാന്‍ തീരുമാനിച്ചു. നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുടിവെള്ളം ലഭിക്കുന്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട്, സംസ്ഥാന ബജറ്റ്, ജല്‍ജീവന്‍ പദ്ധതി എന്നിവയിലൂടെ ആവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജലവിഭവമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി
രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു