മരണാനന്തര പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു
ത്രേസ്യ (74)
ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയില്‍ പുല്ലൂര്‍ സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലൂര്‍ ആശുപത്രിക്ക് സമീപം പരേതനായ ആലപ്പാട്ട് ദേവസ്സിയുടെ ഭാര്യ ത്രേസ്യ (74) ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രാവിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്കാരം പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളിയില്‍ നടത്തി. മക്കള്‍: ആന്‍ഡ്രൂസ്, ലാല്‍, മോളി. മരുമക്കള്‍: ജോസ്നി, റിജി, ജോണി