ടാങ്കര്‍ ലോറി നിര്‍ത്തിയിട്ട ടെംബോയില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട: നിറുത്തിയിട്ടിരുന്ന ടെംബോ വാഹനത്തില്‍ കുടിവെളള ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ലോറിയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുല്ലൂര്‍ ഐടിസിയ്ക്കു മുമ്പില്‍ ഇന്നലെ രാവിലെ പത്തേമുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റ ലോറി ഡ്രൈവര്‍ വല്ലച്ചിറ വന്നേരി വീട്ടില്‍ അഭിഷേക് (20), ക്ലീനര്‍ പുത്തൂര്‍ മാന്ദാമംഗലം സ്വദേശി ജിബിന്‍ (20) എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിറുത്തിയിട്ടിരുന്ന ടെംബോയില്‍ ആരും ഉണ്ടായിരുന്നില്ല. ആനന്ദപുരത്ത് കുടിവെള്ളം എത്തിച്ച് വെള്ളം എടുക്കാനായി ഇരിങ്ങാലക്കുട വാട്ടര്‍ അഥോറിറ്റി കേന്ദ്രത്തിലേക്കു വരികയായിരുന്നുവെന്നു ചികില്‍സയില്‍ കഴിയുന്ന ഡ്രൈവര്‍ അഭിഷേക് പറഞ്ഞു. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ലോറി പൊളിച്ചിട്ടാണു ക്ലീനര്‍ ജിബിനെ പുറത്തെടുത്തത്. ജിബിന്റെ കാലുകള്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു