വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്കി നവദമ്പതികള്‍
വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്കി നവദമ്പതികള്‍
മുരിയാട്: നവദമ്പതികള്‍ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവന നല്കി. തൃശൂര്‍ റൂറല്‍ പോലീസ് അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിയും ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐയുമായ കെ.പി. രാജുവിന്റെയും ശ്യാമിലിയുടേയും വിവാഹദിനത്തിലാണ് വാക്സിന് ചലഞ്ചിലേക്കു സംഭാവന നല്‍കിയത്. മുരിയാട് വിവാഹ വേദിയില്‍ വെച്ച് ഇരിങ്ങാലക്കുട നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു 10,000 രൂപയുടെ ചെക്ക് കൈമാറി. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹ ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന് പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു