ലോക്ഡൗണില്‍ അകപ്പെട്ട് ഇരിങ്ങാലക്കുടയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ജനമൈത്രി പോലീസിന്റെ ചിക്കന്‍ ബിരിയാണി
തെരുവുകള്‍ അനാഥമല്ല, വയറുകള്‍ എരിയുന്നില്ല, കരുതലായി പോലീസ്, തെരുവില്‍ കഴിയുന്നവര്‍ക്ക് ജനമൈത്രി പോലീസിന്റെ ചിക്കന്‍ ബിരിയാണി
ഇരിങ്ങാലക്കുട: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണില്‍ അകപ്പെട്ട് ഇരിങ്ങാലക്കുടയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ജനമൈത്രി പോലീസിന്റെ ചിക്കന്‍ ബിരിയാണി. ‘വിശപ്പകറ്റാന്‍ ജനമൈത്രി പോലീസ്’ എന്ന പദ്ധതി വഴിയാണു ഇവര്‍ക്കു ഭക്ഷണം നല്‍കിയത്. ഇരിങ്ങാലക്കുട നഗരസഭയിലെ തെരുവില്‍ കഴിയുന്നവര്‍ക്കു ഭക്ഷണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുമനസുകളുടെ സഹായത്തോടെ നടത്തപ്പെടുന്ന പദ്ധതിയുടെ ആദ്യദിവസം ചിക്കന്‍ ബിരിയാണി നല്കികൊണ്ടാണു തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം റൂറല്‍ എസ്പി ജി. പൂങ്കുഴലി നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍, മാപ്രാണം, വെള്ളാങ്കല്ലൂര്‍ എന്നിവിടങ്ങളില്‍ ചിക്കന്‍ ബിരിയാണി വിതരണം ചെയ്തു. ഡിവൈഎസ്പി ടി.ആര്. രാജേഷ്, സിഐ അനീഷ് കരീം, ജനമൈത്രി പോലീസ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.