സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന് ചലഞ്ചിലേക്കു കാറളം സര്‍വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്
കാറളം: സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന് ചലഞ്ചിലേക്കു കാറളം സര്‍വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്. ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വിഹിതവും ചേര്‍ത്ത് 11.05 ലക്ഷം രൂപയുടെ ചെക്ക് നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ബാങ്ക് പ്രസിഡന്റ് കെ.എസ്. ബാബു കൈമാറി. മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ബാങ്ക് സെക്രട്ടറി വി.എ. ആശ, വൈസ് പ്രസിഡന്റ് റഷീദ് കാറളം, ജീവനക്കാരായ ബിന്ദു, ഉദയപ്രകാശ്, സിപിഎം നേതാക്കളായ കെ.കെ. സുരേഷ്ബാബു, എ.വി. അജയന്, ടി. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.