ബാര്‍ അസോസിയേഷനു മുമ്പില്‍ ഓള് ഇന്ത്യ ലോയേഴ്സ് പ്രതിഷേധ കൂട്ടായ്മ നടത്തി
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന കൗണ്‍സില്‍ അംഗവും ഇരിങ്ങാലക്കുട ബാറിലെ അഭിഭാഷകനുമായ അഡ്വ. പി.കെ. അശോകനെ പുതുക്കാട് എസ്ഐ സിദ്ദിഖ് കയേറ്റം ചെയ്യുകയും കള്ള കേസെടുക്കുകയും ചെയ്തതായി ആരോപിച്ച് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷനു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എഐഎല്‍യു ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി. സന്തോഷ് കുമാര്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ.എ. ബിജു അധ്യക്ഷത വഹിച്ചു. ഐഎഎല്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.എ. ജോയ്, എഐഎല്‍യു ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. മനോഹരന്, യൂണിറ്റ് സെക്രട്ടറി അഡ്വ. അല്‍ജോ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു