അബ്ദുള്‍ഖാദറിന് ഒടുവില്‍ ‘സ്നേഹതീരം’ പ്രവര്‍ത്തകരുടെ കൈത്താങ്ങ്
ഇരിങ്ങാലക്കുട: ഏറ്റെടുക്കാനാളില്ലാതെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വയോധികന് ഒടുവില്‍ സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈത്താങ്ങ്. ഇഞ്ചക്കുണ്ട് സ്വദേശിയായ അബ്ദുല്‍ഖാദറിനെയാണ് സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ എത്തിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരുമാസത്തിലേറെയായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍ഖാദര്‍. ഏറ്റെടുക്കാന്‍ ആരുമില്ലാത്ത ഇയാളെക്കുറിച്ച് ആശുപത്രിയില്‍ നിന്നാണ് സ്നേഹതീരം ചാരിറ്റിബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ അറിഞ്ഞത്. തുടര്‍ന്ന് അന്വേഷിച്ചശേഷം പ്രൊവിഡന്‍സ് ഹൗസുമായി ബന്ധപ്പെട്ടു. പ്രൊവിഡന്‍സ് ഹൗസ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട്, സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എം.കെ. വറുതുണ്ണി, സൈമണ്‍ കാട്ടൂക്കാരന്‍, ഷിബു കാച്ചപ്പിള്ളി, ജോസഫ് പള്ളായി, പി.പി. അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അബ്ദുള്‍ഖാദറെ ഏറ്റെടുത്തു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു