മുന്‍ നഗരസഭാ ചെയര്മാന് കെ.സി. കുഞ്ഞിരാമന് മാസ്റ്റര്‍ അന്തരിച്ചു
ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്മാന് ഗാന്ധിഗ്രാം ഈസ്റ്റ് കിളിയന്തറ വീട്ടില്‍ കെ.സി. കുഞ്ഞിരാമന് മാസ്റ്റര്‍ (93) അന്തരിച്ചു. 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ഗാന്ധിഗ്രാം ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു. സിപിഐ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1999 ലാണ് ഇദ്ദേഹം നഗരസഭാ ചെയര്‍മാനായത്. വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ടായിരുന്നു. സംസ്കാരം നടത്തി. ഭാര്യ-കൊച്ചമ്മു (റിട്ട: ഹെഡ്മിസ്ട്രസ്സ്, ഗവ.ഗേള്‍സ് എല്‍പി സ്കൂള്‍, മുണ്ടൂര്‍). മക്കള്‍-ഷൈലജ, ഉണ്ണിരാജ, ഭൂപേഷ് (പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എരുമപ്പെട്ടി), അശോകന്. മരുമക്കള്‍- രത്നാകരന്, ഗില്‍സ, സിന്ധുമോള്‍ (ഫാര്‍മസിസ്റ്റ്, ഗവ. ഡിസ്പെന്‍സറി കാറളം), രാധിക.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി