റസിഡന്‍സ് അസോസിയേഷന് വാര്‍ഷികം
ഇരിങ്ങാലക്കുട: കണ്ഠേശ്വരം കെഎസ്ആര്‍ടിസി റോഡ് റസിഡന്‍സ് അസോസിയേഷന് വാര്‍ഷികവും കുടുംബസംഗമവും കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന് സെക്രട്ടറി ടി. സേതുമാധവന്, ടി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, കെ.എം. സന്തോഷ്, അമ്പിളി ജയന്, സുജ സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികളേയും 80 കഴിഞ്ഞ മുതിര്‍ന്ന മെമ്പര്‍മാരേയും ചടങ്ങില്‍ ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു