നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി
ഇരിങ്ങാലക്കുട: ചലച്ചിത്ര വിസ്മയക്കാഴ്ചകളുടെ എഴ് രാപ്പകലുകള്‍ക്ക് ശേഷം നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പത്ത് ഭാഷകളില്‍ നിന്നായി ശ്രദ്ധേയമായ 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പ്രദര്‍ശിപ്പിച്ചത്. മഹാമാരി പൗര ജീവിതത്തില്‍ സ്യഷ്ടിച്ച വ്യഥകളും അടച്ചിടല്‍ നിയമങ്ങളുടെ പേരില്‍ ഭരണകൂടം നടത്തിയ വേട്ടയാടലുകളും പ്രമേയമാക്കിയ ഹിന്ദി ചിത്രം ഓണ്‍ ദി ഐദര്‍ സൈഡ്സ് ഓഫ് ദി പോണ്ടും മലയാള ചിത്രം ഏകന്‍ അനേകനും സമാപന ദിവസത്തെ പ്രദര്‍ശനങ്ങളില്‍ ശ്രദ്ധ നേടി. ചിദംബരം പളനിയപ്പന്‍ സംവിധാനം ചെയ്ത ഏകന്‍ അനേകന്റെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവും എടക്കുളം സ്വദേശിയുമായ വിപിന്‍ പാറേമക്കാട്ടിലെ ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി ആദരിച്ചു. ചിത്രത്തിന്റെ എഴുത്തുകാരും അഭിനേതാക്കളുമായ ഉണ്ണി മേഖലന്, തേജസ്, ഷോണ്‍ മുരളി, സതീഷ് കോണത്തുകുന്ന് ഫിലിം സൊസൈറ്റി ട്രഷറര്‍ ടി.ജി. സച്ചിത്ത് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ഓര്‍മ്മ ഹാളില്‍ ആസ്ട്രിയന്‍ ചിത്രം കോര്സാഴ് പ്രദര്‍ശിപ്പിച്ചു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം